കൊടുങ്ങല്ലൂർ:കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തിൽ, ജനിച്ചുവളർന്ന വീടും പാഠപുസ്തകങ്ങളും ഉൾപ്പെടെയുള്ളവ ഒലിച്ചുപോയിട്ടും നേഹ അതിനെയെല്ലാം അതിജീവിച്ചു. നേടിയതോ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ പ്ലസ്. ആനാപ്പുഴ അഞ്ചങ്ങാടി കല്ലുപറമ്പിൽ ബിനീഷിന്റെയും ബിനിതയുടെയും മകളാണ് നേഹ. കഴിഞ്ഞ ഓഗസ്റ്റ് 15-ന് രാത്രിയിലാണ് കോട്ടപ്പുറം കായലിന്റെ കൈവരിയായ കനോലിക്കനാൽ നിറഞ്ഞ് മഹാപ്രളയം കുത്തിയൊഴുകിയെത്തിയത്. തന്റെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വാരിയെടുക്കാൻ പോലും കഴിയാതെ അമ്മൂമ്മ മോഹിനിയോടും അമ്മ ബിനിതയോടും ആറാംക്ലാസുകാരനായ സഹോദരൻ ഹരിനന്ദനോടുമൊപ്പം നേഹയ്ക്ക് ദുരിതാശ്വാസക്യാമ്പിലേക്ക് പായേണ്ടിവന്നത്. കീഴ്ത്തളിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ബിനീഷിന് ജോലിക്കും പോകാൻ കഴിയാതെയായി. ദുരിതാശ്വാസക്യാമ്പിൽനിന്ന് കയ്പമംഗലത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ ഈ കുടുംബത്തിന് ഒരുമാസത്തോളം കഴിഞ്ഞാണ് ആനാപ്പുഴയിലുള്ള വീട്ടിലെത്താനായത്. അപ്പോഴേയ്ക്കും വീടിന്റെ ചുമരുകളും തറയും വിണ്ടുകീറി നിലംപൊത്താവുന്ന നിലയിലായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോഴേയ്ക്കും വീട് നിലംപൊത്തുകയും ചെയ്തു. നേഹയുടെ പുസ്തകങ്ങളും മറ്റും പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. കോട്ടപ്പുറം സെന്റ് ആൻസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന നേഹ മറ്റുകുട്ടികളുടെ പുസ്തകങ്ങളിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുത്തും രാത്രിമുഴുവൻ ഉറക്കമൊഴിച്ചും നോട്ടുബുക്കിലേക്ക് പകർത്തിയെഴുതിയുമാണ് പഠിച്ചത്. ഇതിനിടയിൽ നഷ്ടപരിഹാരമായി സർക്കാരിൽനിന്നും ലഭിച്ച പതിനായിരം രൂപകൊണ്ട് പ്ലൈവുഡും പ്ലാസ്റ്റിക്ക് ഷീറ്റും മറ്റും വാങ്ങി പൊട്ടിപ്പൊളിഞ്ഞ ആദ്യവീടിന്റെ തറയുടെ ഒരുഭാഗത്ത് ഷെഡ്ഡുണ്ടാക്കിയിരുന്നു. വൈദ്യുതി ലഭിക്കാൻ വൈകിയതിനാൽ വിളക്കു കത്തിച്ചുവെച്ചായിരുന്നു പഠനം. വെള്ളപ്പൊക്കത്തിൽ തകർന്ന വീടിനു പകരം പുതിയ വീടിനുള്ള ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. Content Highlights:neha, a girl scores complete a plus in sslc after losing everything in kerala flood, survival story
from mathrubhumi.latestnews.rssfeed http://bit.ly/2VXhSR7
via
IFTTT
No comments:
Post a Comment