ന്യൂഡൽഹി: രാജീവ് ഗാന്ധി യുദ്ധക്കപ്പൽ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്ഷയ്കുമാറിനെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ വിമർശനം. ഐഎൻഎസ് സുമിത്രയിൽ വെച്ചുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ദിവ്യ സ്പന്ദന മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു കനേഡിയൻ പൗരൻ നാവികസേനയുടെ യുദ്ധക്ക പ്പലിനുള്ളിൽ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം. പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളിൽ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. മോദിയുമായും ബിജെപിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ്കുമാർ നേരത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതും വാർത്തയായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം മോദിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ ബുധനാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിരാട് രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ നരേന്ദ്രമോദിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുൻ നാവികസേനാ ചീഫ് അഡ്മിറൽ എൽ. രാമദാസ്, ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത്ത് ഹബീബുള്ള, റിട്ട. വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച എന്നിവർ വ്യക്തമാക്കിയിരുന്നു. വിരാടിന്റെ മുൻ കമാൻഡിങ് ഓഫീസർകൂടിയാണ് എൽ.രാമദാസ്. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ ആരോപണത്തിനെതിരെ കടുത്ത പ്രത്യാക്രമണമാണ് കോൺഗ്രസും നടത്തിയിരുന്നത്. വ്യോമസേനയുടെ വിമാനം തിരഞ്ഞെടുപ്പ് പര്യടനത്തിനായി മോദി സ്വന്തം ടാക്സി ആയയിട്ടാണ് ഉപയോഗിക്കുന്നതെന്നും വെറും 744 രൂപ മാത്രമാണ് ഇതിന് നൽകുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. Yeh teek tha? @narendramodi you took a Canadian citizen @akshaykumar with you on-board INS Sumitra. #SabseBadaJhootaModi Here's the link to the article, most of us have not forgotten this controversy : https://t.co/jrPNUvk2Py pic.twitter.com/SWkl78rA4F — Divya Spandana/Ramya (@divyaspandana) May 9, 2019 Content Highlights:Election 2019: Divya Spandana Slams PM Modi With Photos Of Akshay Kumar On INS Sumitra
from mathrubhumi.latestnews.rssfeed http://bit.ly/2PVqXoc
via
IFTTT
No comments:
Post a Comment