കൊച്ചി: സൗദി അറേബ്യയിൽ വിദേശികൾക്ക് പുതിയ ഇഖാമ (താമസ രേഖ) വരുന്നു. ഉയർന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗൺസിൽ അംഗീകാരംനൽകി. ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ഇഖാമ രണ്ടുതരത്തിലാകും നൽകുക. താത്കാലികമായി നൽകുന്ന ഇഖാമയും ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്ന ഇഖാമയും വിദേശികൾക്ക് നൽകാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. സൗദി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇഖാമ അനുവദിക്കുന്നത്. ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്ന ഇഖാമയിൽ വിദേശികൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. ഇത്തരം ഇഖാമയുള്ളവർക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും. രാജ്യത്ത് സ്ഥലം വാങ്ങാനും വീടുകളും വാഹനങ്ങളും സ്വന്തമാക്കാനും സാധിക്കും. ആർക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടൻ പുറത്തിറക്കും. മലയാളികളടക്കമുള്ള പ്രവാസികളുടെ ബന്ധുക്കൾക്ക് വലിയ തൊഴിൽസാധ്യത നൽകുന്നതാണ് പുതിയ തീരുമാനം. ഇതുവരെ വിദേശികളുടെ കുടുംബത്തിനുമാത്രമായിരുന്നു ഇഖാമയിൽ സൗദിയിൽ താമസിക്കാൻ കഴിഞ്ഞിരുന്നത്. നിതാഖാത് നിയമം ശക്തമാക്കിയതോടെ നഷ്ടമായ അവസരങ്ങൾ ഒരുപരിധിവരെ വീണ്ടെടുക്കുന്നതാണ് പുതിയ ഇഖാമ. വിദേശ നിക്ഷേപകരെയും വ്യവസായികളെയും ആകർഷിക്കാനാണ് പുതിയനിയമം കൊണ്ടുവരുന്നത്. പ്രത്യക്ഷത്തിൽ സമ്പന്നർക്കുമാത്രമാണ് പുതിയ നിയമംകൊണ്ട് കൂടുതൽ നേട്ടമെങ്കിലും പരോക്ഷമായി സാധാരണക്കാർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed http://bit.ly/2vOwCmy
via
IFTTT
No comments:
Post a Comment