ന്യുഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിയാകാനില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് നരേന്ദ്രമോഡിക്ക് അദ്ദേഹം കത്തുനല്‍കി. മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ജെയ്റ്റ്‌ലിയുടെ പിന്മാറ്റം.
കഴിഞ്ഞ ഒന്നരമാസമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോഡി നടത്തിയ കേദാര്‍നാഥ് യാത്രയ്ക്കിടെ ഇക്കാര്യം താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ജെയ്റ്റ്‌ലി കത്തില്‍ പറയുന്നു. ഉത്തരവാദിത്തങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ പറ്റുന്ന അവസ്ഥയില്ല താന്‍. ആരോഗ്യകാര്യത്തിലും ചികിത്സയിലും ശ്രദ്ധചെലുത്താന്‍ വിശ്രമം വേണമെന്നാണ് ജെയ്റ്റലി പറയുന്നത്.
അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയായി ജെയ്റ്റലി താന്‍ കൈകാര്യം ചെയ്തിരുന്ന ധനമന്ത്രാലയത്തില്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്ച മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.
അതിനിടെ, ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അമിലത് ഷാ, രവി ശങ്കര്‍ പ്രസാദ്, കനിമൊഴി തുടങ്ങിയവര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ വിജയിച്ചത്. പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് 2.84 ലക്ഷം വോട്ടുകള്‍ക്കാണ് രവശങ്കര്‍ പ്രസാദ് വിജയിച്ചത്. കനിമൊഴി തൂത്തുക്കുടി മണ്ഡലത്തില്‍ നിനന് 3.47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക്‌സഭയില്‍ എത്തിയത്.
I have today written a letter to the Hon’ble Prime Minister, a copy of which I am releasing: pic.twitter.com/8GyVNDcpU7— Arun Jaitley (@arunjaitley) May 29, 2019
from mangalam.com http://bit.ly/30OsvFr
via IFTTT
No comments:
Post a Comment