രാഷ്ട്രീയ വൈര്യം തീര്‍ക്കലിലുടെ ചടങ്ങിന്റെ വില കളയരുത്: സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് മമത ബാനര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

രാഷ്ട്രീയ വൈര്യം തീര്‍ക്കലിലുടെ ചടങ്ങിന്റെ വില കളയരുത്: സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ സത്യപ്രതിജഞ് ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്മാറ്റം.

ഇതോടെ താന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മമത കത്ത് എഴുതി. രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ച് ചടങ്ങിന്റെ വില കുറയ്ക്കരുതെന്ന് മമത കത്തില്‍ പറയുന്നു. നേരത്തെ ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. പിന്നാലെ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധിച്ച് മമത ചടങ്ങില്‍ നിന്നും പിന്മാറുകയായിരുന്നു.

ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ വ്യക്തി വൈരാഗ്യമോ, കുടുംബവഴക്കോ ആണ്. ഇതിനെ രാഷ്ട്രീയമായി ബന്ധിപ്പിക്കരുതെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്നും മമത വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ ആറായിരത്തിലധികം പേരെത്തും. വ്യാഴാഴ്ച വൈകിട്ട് വന്‍ ആഘോഷത്തോടെയാണ് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ.



from mangalam.com http://bit.ly/2VXp7Vd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages