വ്യാജരേഖ കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുകൂടെയെന്ന് ഹൈക്കോടതി; ഭൂമി ഇടപാട് കേസുകള്‍ പിന്‍വലിച്ചാല്‍ ആലോചിക്കാമെന്ന് കര്‍ദിനാള്‍ പക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

വ്യാജരേഖ കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുകൂടെയെന്ന് ഹൈക്കോടതി; ഭൂമി ഇടപാട് കേസുകള്‍ പിന്‍വലിച്ചാല്‍ ആലോചിക്കാമെന്ന് കര്‍ദിനാള്‍ പക്ഷം

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യത തേടി ഹൈക്കോടതി. കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോയെന്ന് ജസ്റ്റീസ് രാജ വിജയരാഘവന്റെ ബെഞ്ച് ആരാഞ്ഞു. റിട്ട.ജസ്റ്റീസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥതയ്ക്കായി നിയോഗിക്കേട്ടെയെന്നും കോടതി ചോദിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും രണ്ടും ​‍്ര​പതികളായ ഫാ.പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ് മനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇടപെടല്‍. കേസ് ജൂണ്‍ പത്തിന് വീണ്ടും പരിഗണിക്കും.

ഇരുപക്ഷത്തിനും സ്വീകാര്യനായ വ്യക്തി എന്ന നിലയിലാണ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ചാല്‍ പരിഗണിക്കാമെന്ന് കര്‍ദ്ദിനാള്‍ പക്ഷം മറുപടി നല്‍കി. ഹര്‍ജിക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. വിവിധ കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലുമായി 13 കേസുകളാണ് നിലവിലുള്ളത്.

അതേസമയം, ഒത്തുതീര്‍പ്പിനുള്ള ഒരു ആലോചനയും തങ്ങള്‍ നടത്തിയിട്ടില്ലെന്നും കോടതിയുടെ ഭാഗത്തുനിന്ന് ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായത് അറിയില്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ പ്രതികരിച്ചു. ആദിത്യയ്ക്ക് ഏറ്റ കസ്റ്റഡിയ മര്‍ദ്ദനത്തിന് ആരു സമാധാനം പറയും. അവന്റെ കുടുംബം അനുഭവിച്ച മനോവേദന ആരു മാറ്റും എന്ന ചോദ്യവും വൈദികര്‍ ഉന്നയിച്ചു.



from mangalam.com http://bit.ly/30UnXgL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages