തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇതുസംബ്‌നധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.
ജൂണ്‍ നാലിനോ, അഞ്ചിനോ ചെറിയ പെരുനാള്‍ ആകുവാന്‍ സാധ്യത ഉള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂഡിഎഫ് നേതാക്കളായ എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് എനനിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.
from mangalam.com http://bit.ly/2VTs4WM
via IFTTT
No comments:
Post a Comment