തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തോല്‍വി ഗൗരവമുള്ളതായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നേരിട്ടത് താല്‍ക്കാലിക തിരിച്ചടിയാണ്. അതില്‍ യു.ഡി.എഫ് മതിമറക്കേണ്ട. ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് ഇവിടെയും ഉപയോഗിച്ചു. ഇടതുമുന്നണിക്കൊപ്പം േനിന്ന ഒരു വിഭാഗത്തെ തെറ്റിദ്ഖധരിപ്പിച്ചു. ലീഗ് തീവ്രവാദ സ്വഭാവമുള്ളവരെ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിധി നടപ്പാക്കല്‍ സര്‍ക്കാരിന്റെ ഭരണഘടനബാധ്യതയാണ്. വര്‍ഗീയതയെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ഠ്യമെങ്കില്‍ അത് തുടരുക തന്നെ ചെയ്യും. ശബരിമലയില്‍ കയറാനെത്തുന്ന സ്ത്രീകളെ തടഞ്ഞാല്‍ അത് നിയമപരമായ പ്രശ്നങ്ങളുണ്ടാകും. സ്ത്രീയുടെ അവകാശ സംരക്ഷണത്തില്‍ സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അമിത താല്‍പര്യം കാട്ടിയിട്ടില്ല. സര്‍ക്കാര്‍ ആരേയും ശബരിമലയില്‍ കയറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/30Nbiwh
via IFTTT
No comments:
Post a Comment