തിരുവനന്തപുരം : കല്ലട ബസ്സില്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും പോലീസ് ഒത്തുകളി. പോലീസില്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത് പോലീസ് അവഗണിച്ചു.
കല്ലട ബസ് ഉടമ സുരേഷ് കല്ലടയെ കേസ് വിസ്താരത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് സിറ്റിംഗിലേക്ക് വരുത്തിയെങ്കിലും പോലീസിന്റെയും, ഗതാഗത കമ്മീഷന്റെയും റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 26 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട് സ്വദേശിയായ നൗഷാദിന്റെ പരാതിയിലാണ് സുരേഷ് കല്ലടയെ കമ്മീഷന്‍ വിളിച്ചുവരുത്തിയത്.
ഈ കേസിന്റെ തിരിച്ചറിയല്‍ പരേഡിന് മുന്‍പുതന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് പോലീസിന്റെ ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസമാണ് കല്ലട ബസ്സിലെ യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് വിളിച്ചിറക്കി മര്‍ദിച്ചത്. മൂന്ന് പേര്‍ക്കാണ് ബസില്‍ വെച്ച് മര്‍ദ്ദനമേറ്റത്. രണ്ട് പേര് വിദ്യാര്‍ത്ഥികളാണ്.
from mangalam.com http://bit.ly/2ECpA9h
via IFTTT
No comments:
Post a Comment