ഷീല ദീക്ഷിതിനേയും കാണാന്‍ കൂട്ടാക്കാതെ രാഹുല്‍: രാജി വെയ്ക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് ദീക്ഷിത് മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ഷീല ദീക്ഷിതിനേയും കാണാന്‍ കൂട്ടാക്കാതെ രാഹുല്‍: രാജി വെയ്ക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് ദീക്ഷിത് മടങ്ങി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെയ്ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന മുതിര്‍ന്ന നേതാക്കളുടെ അടക്കം ആവശ്യം തള്ളിയ രാഹുല്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ ഷീല ദീക്ഷിതിമനയും കാണാന്‍ കൂട്ടാക്കിയില്ല. മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് രാഹുലിനെ കാണാനായി അദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും കാണാതെ മടങ്ങുകയായിരുന്നു.

രാജി വെയ്ക്കാന്‍ പാടില്ലെന്ന് അദേഹത്തിന് സന്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തന്നെ അദേഹം തുടരണമെന്നാണ് തങ്ങള്‍ ഏവരുടെയും ആഗ്രഹം. മറിച്ചൊരു തീരുമാനം വേദനിപ്പിക്കുന്നതാണ്. ഇത് അദേഹത്തെ മനസിലാക്കിയിട്ടുണ്ട് എന്നും ഷീലാ ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

അദേഹം നന്നായി പ്രവര്‍ത്തിച്ചു. വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ തളരാതെ പോരാടുക എന്നതാണ് പ്രധാനമെന്നും മനരത്തെ ഷീലാ ദീക്ഷിത് രാഹുല്‍ ഗാന്ധിയുടെ രാജിയെ സംബ്‌നധിച്ച് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ആരും രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെ ഏഴു കോണ്‍ഗ്രസ് നേതാക്കളും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ സമയത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടത് ഷീലാ ദീക്ഷിത് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി മീറ്റിങ്ങ് ശനിയാഴ്ച നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് ഏവരും ഉറ്റുനോക്കുന്നത്.



from mangalam.com http://bit.ly/2Mg1abW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages