റംസാന്‍: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

റംസാന്‍: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് പുതിയ അധ്യായന വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേരത്തെ സ്‌കൂള്‍ തുറക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയത്. ഇതുസംബ്‌നധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

ജൂണ്‍ നാലിനോ, അഞ്ചിനോ ചെറിയ പെരുനാള്‍ ആകുവാന്‍ സാധ്യത ഉള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂഡിഎഫ് നേതാക്കളായ എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് എനനിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.



from mangalam.com http://bit.ly/2YSHg8v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages