കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വർഗീയ ചുവയുള്ള മോശം പരാമർശം നടത്തിയ കാസർകോട്സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഈ മാസം 25 നാണു ഇയാൾ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു. വ്യവസായിയുടെ ഈ നിലപാടിനെ വിമർശിച്ച് കൊണ്ടാണ്ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.ഇതിനു പുറമെ ഉടമക്കെതിരെ വർഗ്ഗീയ ചുവയുള്ള പരാമർശവും ഇയാൾ നടത്തിയിരുന്നു.സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു. കഴിഞ്ഞ ദിവസം കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരുന്നു. സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും നാടു കടത്തൽ അടക്കമുള്ള ശിക്ഷയാണ് കുവൈത്തിൽ നൽകി വരുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2Ke3qhl
via
IFTTT
No comments:
Post a Comment