മുംബൈ: ഇന്ത്യയിലും മുഖംമറയ്ക്കുന്നവിധത്തിലുള്ള ബുർഖ നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖം മറയ്ക്കുന്ന വിധത്തിലുള്ള ബുർഖ ധരിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ബുർഖ നിരോധിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞദിവസം ശ്രീലങ്കയിൽ ബുർഖ ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും ഇത് നടപ്പാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. രാവണന്റെ ലങ്കയിൽ നിരോധനം വന്നെങ്കിൽ രാമന്റെ അയോധ്യയിൽ ഇത് എന്ന്നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ചോദ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അതേസമയം, ഇന്ത്യയിൽ ബുർഖ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി. വക്താവ് ജി.വി.എൽ. നരസിംഹ റോഹ പ്രതികരിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൻ.ഡി.എ. സഖ്യകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്വാലയും ശിവസേനയുടെ ആവശ്യത്തെ എതിർത്തു. ബുർഖ ധരിക്കുന്നവരെല്ലാം ഭീകരവാദികളല്ലെന്നും ബുർഖ ഒരുവിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണെന്നും അത് ധരിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ഇന്ത്യയിൽ ബുർഖ നിരോധിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. Content Highlights:shiv sena wants burqa ban in india, bjp opposes
from mathrubhumi.latestnews.rssfeed http://bit.ly/2Li3nDi
via
IFTTT
No comments:
Post a Comment