ന്യൂഡല്‍ഹി: കേരളത്തിലെ കള്ള വോട്ട് വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് പുത്തന്‍ അനുഭവമല്ലെന്ന് അദ്ദേഹം പറയുന്നു. 50 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സിപിഎം ഇത്തവണ സംഘടിതമായി കള്ള വോട്ട് ചെയ്തു. അതുകൊണ്ടാണ് 20ല്‍ 18 സീറ്റും കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പിച്ച് പറയുന്നത്. കള്ളവോട്ടിന്റെ കണക്ക് വെച്ച് ഓപ്പറേഷന്‍ സക്‌സസ് എന്നാണ് കോടിയേരി പറഞ്ഞത്. പക്ഷേ രോഗി മരിക്കും.-മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും അന്വേഷിക്കണം. കള്ളവോട്ട് രാഷ്ട്രീയം അവസാനിപ്പിക്കണം. തന്റെ അനുഭവത്തില്‍ ലീഗിന് കള്ളവോട്ട് ചെയ്ത ചരിത്രമില്ല. കേരളത്തിലെ കള്ളവോട്ടില്‍ നീതി കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതി വരെ കെപിസിസി പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
from mangalam.com http://bit.ly/2vBKikJ
via IFTTT
No comments:
Post a Comment