കിരീട പ്രതീക്ഷ നിലനിര്‍ത്തി ലിവര്‍പൂള്‍; ന്യൂകാസിലിനെ പരാജയപ്പെടുത്തി ഒന്നാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കിരീട പ്രതീക്ഷ നിലനിര്‍ത്തി ലിവര്‍പൂള്‍; ന്യൂകാസിലിനെ പരാജയപ്പെടുത്തി ഒന്നാമത്

സെന്റ് ജെയിംസ് പാർക്ക്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം ഫോട്ടോഫിനിഷിൽ എത്തിനിൽക്കുന്നതിനിടെ ന്യൂകാസിലിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നിർണായകമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരിത്തിൽ 86-ാം മിനിറ്റിൽ ഡിവോക് ഒർഗിയിലൂടെയാണ് ലിവർപൂൾ വിജയ ഗോൾ നേടിയത്. പരിക്കേറ്റ് പുറത്തായ സൂപ്പർതാരം മുഹമ്മദ് സലക്ക് പകരക്കാരനായിട്ടാണ് ഒർഗി കളത്തിലെത്തിയത്. ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത് സലയായിരുന്നു.ന്യൂകാസിൽ ഗോൾകീപ്പർ മാർട്ടിൻ ദുബ്രവ്കയുമായി കൂട്ടിയിടിച്ചാണ് സലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരം ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായകമായി. ജയിച്ചാൽ ലിവർപൂളിനെ മറികടന്ന് അവർക്ക് വീണ്ടും ഒന്നാമതെത്താം. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് 3-0 ന് പരാജയപ്പെട്ടതിന്റെ നിരാശയൊന്നും ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിവർപൂൾ താരങ്ങളിൽ കാണാനായില്ല. മത്സരത്തിന്റെ 13-ാം മിനിറ്റിൽ വിഗിൽ വാൻ ഡികിലൂടെ ലിവർപൂൾ തന്നെയാണ് ആദ്യം ലീഡ് ചെയ്തത്. എന്നാൽ 20-ാം മിനിറ്റിൽ തന്നെ ക്രിസ്ത്യൻ അട്സു ന്യൂകാസിലിന് സമനില നേടികൊടുത്തു. അധികം വൈകാതെ 28-ാം മിനിറ്റിൽ സലാ ലിവർപൂളിന് വീണ്ടും ലീഡ് നൽകി. 54-ാം മിനിറ്റിൽ സോളമൻ റോൻഡന്റെ ഗോളിലൂടെ ന്യൂകാസിൽ സമനില പിടിച്ചു. മത്സം അവസാന ഘട്ടത്തിലെത്തി നിൽക്കെ 86-ാം മിനിറ്റിൽ ഡിവോക് ഒർഗിയിലൂടെ ലിവർപൂളിന്റെ വിജയ ഗോൾ പിറന്നു. Content Highlights:Liverpool returns to the top of the Premier League with late Origi winner


from mathrubhumi.latestnews.rssfeed http://bit.ly/2vECMWu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages