പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നഗരസഭാംഗത്തിനെതിരേ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നഗരസഭാംഗത്തിനെതിരേ കേസ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്രാംഗത്തിനെതിരേ പോക്സോ നിയമപ്രകാരം കേസ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിലാണ് തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെതിരേ വളാഞ്ചേരി പോലീസ് കേസെടുത്തത്. നഗരസഭയിലെ 32-ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ. കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്: കൗൺസിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ കുടുംബക്കാരുമായി താമസിച്ചിരുന്ന പെൺകുട്ടിയുമായി ഷംസുദ്ദീൻ പ്രണയത്തിലായി. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തിൽനിന്ന് കൗൺസിലർ പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ്ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി മൊഴി കൊടുത്തു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് 376-ാം വകുപ്പ് പ്രകാരവും പോക്സോ നിയമമനുസരിച്ചും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ നഗരസഭാംഗം വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല. നഗരസഭാംഗം രാജിവെക്കണം -ലീഗ് വളാഞ്ചേരി: പീഡനക്കേസിൽ ആരോപിതനായ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിംലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പണവും ഭരണസ്വാധീനവും ഉപയോഗിച്ച് എന്തും കാണിക്കാമെന്ന അഹങ്കാരമായിരുന്നു സി.പി.എം. കാളിയാല ബ്രാഞ്ച് കമ്മിറ്റി അംഗംകൂടിയായ ഈ കൗൺസിലർക്കെന്ന് യോഗം അഭിപ്രായപ്പെട്ടു. നാട്ടുകാരനായ മന്ത്രിയുടെ സുഹൃത്തായതിനാൽ ഇയാളെ സംരക്ഷിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ കൗൺസിലർ ഉടൻ രാജിവെക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. സലാം വളാഞ്ചേരി, സി. അബ്ദുൾനാസർ, യു. യൂസഫ്, മുസ്തഫ, മൂർക്കത്ത് മസ്തഫ, സി. ദാവൂദ്, നീറ്റുകാട്ടിൽ മുഹമ്മദാലി, ടി.കെ. സലീം, പി.പി. ഷാഫി എന്നിവർ സംബന്ധിച്ചു. പഴുതടച്ച അന്വേഷണം വേണം-വെൽഫെയർ പാർട്ടി വളാഞ്ചേരി: പീഡനാരോപണം ഗൗരവമേറിയതാണെന്നും അതിനാൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും വെൽഫെയർപാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർക്ക് സി.പി.എമ്മിന്റെ പ്രാദേശികതലം തൊട്ട് സംസ്ഥാനതലം വരെ ബന്ധങ്ങളുള്ളതിനാൽ പഴുതടച്ച അന്വേഷണം നടക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. തയ്യിൽ മുഹമ്മദ് അധ്യക്ഷനായി. കെ.ബി. അലി, കെ.എം. അബ്ദുൾ അസീസ്, പി. ഷാക്കിർ, അനിത മാടത്തിയാർകുന്ന്, ആസ്യാ മുഹമ്മദ്കുട്ടി, കെ.പി. നജീബ് എന്നിവർ പ്രസംഗിച്ചു. Content Highlights:rape case against valancheri municipality councillor


from mathrubhumi.latestnews.rssfeed http://bit.ly/2JgISEn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages