ഗോഡ്‌സയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ, വിവാദമായപ്പോള്‍ ട്വീറ്റ് മുക്കി രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഗോഡ്‌സയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ, വിവാദമായപ്പോള്‍ ട്വീറ്റ് മുക്കി രക്ഷപ്പെട്ടു

ന്യൂഡൽഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്സെ പരാമർശം വിവാദമായതിന് പിന്നാലെ ഗോഡ്സെയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാർ ഹെഡ്ഗെ രംഗത്ത്. 70 വർഷങ്ങൾ കഴിഞ്ഞിട്ടും സാഹചര്യങ്ങൾ മാറിയിട്ടും വിഷയം ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഹെഡ്ഗെ ട്വീറ്റ് ചെയ്തു. ഇഷ്ടപ്പെടാത്തവരേക്കൂടി കേൾക്കാനുള്ള നല്ലൊരു അവസരമാണിതെന്നും ഇത്തരം ചർച്ചകൾ നടക്കുന്നതിൽ ഗോഡ്സെ സന്തോഷവാനായിരിക്കുമെന്നും ഹെഡ്ഗേയുടെ ട്വീറ്റിൽ പറയുന്നു. അതേസമയം മണിക്കൂറുകൾക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്ത ഹെഡ്ഗെ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി രംഗത്ത് വന്നു. ഗാന്ധി ഹത്യയോട് അനുഭാവമോ അതിനെ ന്യായീകരിക്കുകയോ ഇല്ലെന്നും ഹെഡ്ഗെ പിന്നീട് വിശദീകരിച്ചു. ഗാന്ധി രാഷ്ട്രത്തിന് നൽകിയ സംഭാവനകളോട് എല്ലാവരും ബഹുമാനം പുലർത്തണമെന്നും ഹെഡ്ഗെ പറഞ്ഞു. ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിൽ തന്റെ ടൈംലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ട കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഹെഡ്ഗെ പറഞ്ഞു. Cntent Highlights:Union Minister Anantkumar Hegde Praise Godse after pragya singh Thakur


from mathrubhumi.latestnews.rssfeed http://bit.ly/2JrUm98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages