ബിജെപിയില്‍ ആശങ്ക; കുമ്മനത്തേക്കാള്‍ ജയസാധ്യത സുരേന്ദ്രന്; തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ്ങ് നടന്നപ്പോള്‍ ശബരിമല ഗുണം ചെയ്തുവെന്ന് പാര്‍ട്ടി വിലയിരുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ബിജെപിയില്‍ ആശങ്ക; കുമ്മനത്തേക്കാള്‍ ജയസാധ്യത സുരേന്ദ്രന്; തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ്ങ് നടന്നപ്പോള്‍ ശബരിമല ഗുണം ചെയ്തുവെന്ന് പാര്‍ട്ടി വിലയിരുത്തല്‍

പത്തനംതിട്ട: തിരുവനന്തപുരത്തേക്കാള്‍ വിജയസാധ്യത പത്തനംതിട്ടയിലാണെന്ന് ബിജെപി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തല്‍. കടുത്ത മത്സരം നടന്ന മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്.

അതേസമയം, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. സിപിഎമ്മില്‍ നിന്നും യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടിയുടെ കേഡറുകള്‍ മാത്രം അറിഞ്ഞാണ് ക്രോസ് വോട്ടിങ് നടക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന ഒരൊറ്റ കാരണമാണ് ക്രോസ് വോട്ടിങ്ങിലേക്ക് നയിച്ചതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയില്‍ ന്യൂനപക്ഷ ഏകീകരണം ഒരു മുന്നണിയെമാത്രം കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെങ്കില്‍ അത് ബിജെപിക്ക് ദോഷമുണ്ടാക്കുമെന്ന് നേതൃയോഗത്തില്‍ വിലയിരുത്തലുണ്ടായി. ശബരിമല പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ചത് പത്തനംതിട്ടയിലായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടായതിനാല്‍ സുരേന്ദ്രന് ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടി കരുതുന്നത്.



from mangalam.com http://bit.ly/2Egd4MD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages