രഞ്ജിയില്‍ കേരളത്തിന് കരുത്തേകാന്‍ റോബിന്‍ ഉത്തപ്പയെത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

രഞ്ജിയില്‍ കേരളത്തിന് കരുത്തേകാന്‍ റോബിന്‍ ഉത്തപ്പയെത്തുന്നു

കൊച്ചി: പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയഇന്ത്യൻ ടീമിൽ അംഗമായിരുന്നറോബിൻ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണിൽ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു. കർണാടക സ്വദേശിയായ റോബിൻ ഉത്തപ്പ നിലവിൽ സൗരാഷ്ട്രയ്ക്കുവേണ്ടിയാണ്കളിക്കുന്നത്. ഉത്തപ്പയുമായി ഇക്കാര്യത്തിൽ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എൻ.ഒ.സി ലഭിക്കാനായി കെ.സി.എ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർദ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ പരിചയസമ്പന്നനായ ഒരു താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു തങ്ങളെന്നും ഉത്തപ്പ ടീമിലെത്തുന്നത് ടീമിന്റെബാറ്റിങ് കരുത്ത് വർധിപ്പിക്കുമെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിൽ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് ഉത്തപ്പ കേരളത്തിലേക്ക് കളംമാറ്റിച്ചവിട്ടാനൊരുങ്ങുന്നത്. അതേസമയം ഉത്തപ്പ ടീമിലെത്തുന്നതോടെ കഴിഞ്ഞ സീസണുകളിൽ കേരളത്തിനായി കളിച്ച തമിഴ്നാട് സ്വദേശിയായ അതിഥിതാരം അരുൺ കാർത്തിക്കിനെ ഒഴിവാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡേവ് വാട്ട്മോർ തന്നെയാകും പുതിയ സീസണിൽ കേരള ടീം പരിശീലകൻ. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്​ലിന്റെയും മകനാണ്റോബിൻ ഉത്തപ്പ. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയ ഉത്തപ്പ 12 മത്സരങ്ങളിൽ നിന്ന് 31.33 ശരാശരിയിൽ 282 റൺസെടുത്തിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങൾ കളിച്ച താരം ആറ് അർധ സെഞ്ചുറിയടക്കം 934 റൺസ് നേടിയിട്ടുണ്ട്. Content Highlights: robin uthappa finally looks set for kerala move


from mathrubhumi.latestnews.rssfeed http://bit.ly/2JGxBO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages