ലണ്ടൺ: ലണ്ടൺ ഓഹരി വിപണി തുറന്ന് ചരിത്രം സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു. ഇത്തരത്തിൽ ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രിയാണ പിണറായി വിജയൻ. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്. ലണ്ടൻ ഓഹരിവിപണിയിൽ കിഫ്ബിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം കിഫ്ബിയാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടൺ ഓഹരിവിപണിയിൽ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയതത്. ഇതിന് ശേഷം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും നടക്കും. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവരും ലണ്ടൺ ഓഹരി വിപണി തുറക്കുന്ന ചടങ്ങിനെത്തിയിരുന്നു. Content Highlights:CM Pinarayi Vijayn Open London Stock Exchange market
from mathrubhumi.latestnews.rssfeed http://bit.ly/2LRT4pU
via
IFTTT
No comments:
Post a Comment