അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം

കോഴിക്കോട്: മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, ബിജെപി പ്രവർത്തർ മാർച്ച് നടത്തി. കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11-നാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് അൽപ്പനേരം സംഘർഷത്തിനും കാരണമായി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലീഗ് മാർച്ച് നടക്കുമ്പോൾത്തന്നെയാണ് നിരവധി ബിജെപി പ്രവർത്തകരും നീലേശ്വരം സ്കൂളിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് രണ്ടാം ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സ്കൂളിന് മുന്നിൽ ബഹുജന ധർണ്ണ നടത്തി. നീലേശ്വരം സ്കൂളിലെ നിഷാദ് വി. മുഹമ്മദ് എന്ന അധ്യാപകൻ രണ്ട് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണമായും എഴുതുകയും 32 വിദ്യാർഥികളുടെ കമ്പ്യൂട്ടർ പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റ് കണ്ടെത്തിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനാണ് താൻ പരീക്ഷ എഴുതിയതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാൽ അധ്യാപകൻ പരീക്ഷ എഴുതിയത് അറിയില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. സ്കൂളിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. സംഭവത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ ഡി ജി പി ക്ക് ഉടൻ പരാതി നൽകും. മുക്കം പോലീസിനും പരാതി നൽകും. ആൾമാറാട്ടത്തിനടക്കം കേസെടുത്ത് അന്വേഷം നടത്തിയേക്കും. പരീക്ഷ എഴുതിയ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പാൾ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ആൾമാറാട്ടത്തിന്റെ പേരിൽ ഫലം തടയപ്പെട്ട വിദ്യാർഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലായി. കേസും പ്രശ്നങ്ങളും തീരുന്നതിന് മുമ്പ് ഇവരുടെ ഫലം പ്രസിദ്ധീകരിക്കുക പ്രയാസകരമാവും. അപ്പോഴേക്കും ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്സിലേക്കുള്ള പ്രവേശനം പൂർത്തിയാകാനിടയുണ്ട്. Content Highlights:teacher impersonation, plus two examination, mukkam neeleswaram school


from mathrubhumi.latestnews.rssfeed http://bit.ly/2YjKxxg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages