മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദത്തിലാണ് സൂചികകൾ താഴെപ്പോയത്. സെൻസെക്സ് 372.17 പോയന്റ് നഷ്ടത്തിൽ 37090.82ലും നിഫ്റ്റി 130.70 പോയന്റ് താഴ്ന്ന് 11148.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1826 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 639 ഓഹരികൾ നേട്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ഫാർമ ഓഹരികൾ നലുശതമാനത്തോളം നഷ്ടത്തിലായി. ലോഹം, വാഹനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. ഐഷർ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടൈറ്റൻ കമ്പനി, ഭാരതി ഇൻഫ്രടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed http://bit.ly/2HiPBfW
via
IFTTT
No comments:
Post a Comment