ഞാന്‍ ജയ് ശ്രീറാം മുഴക്കുന്നു; ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ- മമതയെ വെല്ലുവിളിച്ച് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ഞാന്‍ ജയ് ശ്രീറാം മുഴക്കുന്നു; ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ- മമതയെ വെല്ലുവിളിച്ച് അമിത് ഷാ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. മമത ദീദീ, ഞാൻ ഇവിടെനിന്ന് ജയ് ശ്രീറം മുഴക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ എന്നുമായിരുന്നു ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ വെല്ലുവിളി. ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മമത ബാനർജിയുടെ അനന്തിരവൻ പരാജയപ്പെടുമെന്ന ഭയത്താലാണ് തന്റെ റാലിക്ക് അനുമതി നിഷേധിച്ചതെന്നും മമതയുടെ ഭരണത്തിൽ ദുർഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ന് മൂന്ന് സ്ഥലങ്ങളിലായിരുന്നു ഞാൻ സന്ദർശനം നടത്തേണ്ടിയിരുന്നത്. എന്നാൽ അതിൽ ഒരു മണ്ഡലത്തിൽ മമതാജിയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. അവരുടെ അനന്തിരവൻ പരാജയപ്പെടുമെന്നാണ് അവരുടെ ഭയം. അതിനാലാണ് ഞങ്ങളുടെ റാലിക്ക് അവർ അനുമതി നിഷേധിച്ചത്- അദ്ദേഹം പറഞ്ഞു. നേരത്തെ ജാദവ്പൂരിൽ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാനും റോഡ് ഷോ നടത്താനും മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ജാദവ്പൂരിലെ പൊതുസമ്മേളനവും റോഡ് ഷോയും ബി.ജെ.പി. റദ്ദാക്കി. തൊട്ടുപിന്നാലെ ജാദവ്പൂരിൽ ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി. Content Highlights:amit shah challenged mamata banarjee to arrest him in west bengal


from mathrubhumi.latestnews.rssfeed http://bit.ly/2Q06nmE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages