ന്യൂഡൽഹി: ബംഗാളിലെ രണ്ട് എം.എൽ.എമാരും അമ്പതിലേറെ കൗൺസിലർമാരും ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി കൈലാശ് വിജയവർഗിയയും ബംഗാളിലെ ബി.ജെ.പി. നേതാവ് മുകുൾ റോയിയും ചേർന്നാണ് തൃണമൂൽ നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവർക്ക് പുറമേ സി.പി.എമ്മിന്റെ എം.എൽ.എയും ചൊവ്വാഴ്ച ബി.ജെ.പി.യിൽ ചേർന്നു. നിലവിൽ മൂന്ന് എം.എൽ.എമാർ അടക്കമുള്ളവരാണ് പാർട്ടിയിലെത്തിയതെന്നും ഇനിയും ഒട്ടേറേപേർ ബംഗാളിൽ ബി.ജെ.പിയിലേക്കെത്തുമെന്നും ദേശീയ സെക്രട്ടറി കൈലാശ് വിജയവർഗിയ പറഞ്ഞു. മുൻ തൃണമൂൽ നേതാവും ബി.ജെ.പിയുടെ ബംഗാളിലെ കരുത്തനുമായ മുകുൾ റോയിയാണ് തൃണമൂൽ നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. തൃണമൂലിലെ 143 എം.എൽ.എമാർ പാർട്ടി വിടാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. മുകുൾ റോയിയുടെ മകനും തൃണമൂൽ എം.എൽ.എയുമായ സുബ്രാങ്ഷുറോയ് ഉൾപ്പെടെയുള്ള എം.എൽ.എമാരാണ് നിലവിൽ ബി.ജെ.പിയിൽ ചേർന്നത്. സുബ്രാങ്ഷുറോയിയെ അടുത്തിടെ തൃണമൂൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 18 സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ചത്. Content Highlights:two tmc mla, and one cpm mla from bengal joined in bjp with 50 more tmc councilors
from mathrubhumi.latestnews.rssfeed http://bit.ly/2HFEvS2
via
IFTTT
No comments:
Post a Comment