കാർഡിഫ് സിറ്റി: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത ശിഖർ ധവാനെ മുസ്തഫിസുർ റഹ്മാൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ഒമ്പത് പന്തിൽ നിന്നായിരുന്നു ധവാന്റെ ഒരു റൺ. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴമൂലം ഔട്ട്ഫീൽഡ് നനഞ്ഞതിനാൽ വൈകിയാണ് മത്സരം തുടങ്ങിയത്. പരിക്കിൽ നിന്ന് മോചിതനായ വിജയ് ശങ്കർ ടീമിൽ തിരിച്ചെത്തിയപ്പോൾ കേദർ ജാദവ് ഇന്നും കളിക്കുന്നില്ല. ന്യൂസീലൻഡിനെതിരായ സന്നാഹ മത്സരത്തിൽ വമ്പൻ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 179 റൺസിന് ഇന്ത്യയെ ന്യൂസീലൻഡ് പേസ് ബൗളർമാർ എറിഞ്ഞിട്ടു. 77 പന്ത് ബാക്കിനിൽക്കെ അവർ ജയിച്ചു. Content Highlights: India vs Bangladesh Warm Up Match World Cup 2019
from mathrubhumi.latestnews.rssfeed http://bit.ly/2HG9FJ8
via
IFTTT
No comments:
Post a Comment