ന്യൂഡൽഹി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി രണ്ടാം വട്ടവും അധികാരം പിടിച്ചതിന് പിന്നാലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ ബിജെപി ആരംഭിച്ചു. മിഷൻ 333 എന്ന പേരിൽ 2024-ൽ 333 സീറ്റുകൾ നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആന്ധ്രപ്രദേശിന്റെ ത്രിപുരയുടേയും ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദ്യോധർ പറഞ്ഞു. പശ്ചിമ ബംഗാൾ മുതൽ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാകും മിഷൻ 333 ലേക്ക്പാതയൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി അടുത്ത ഘട്ടത്തിൽ മുന്നോട്ട് വെക്കുന്നതെന്ന് സുനിൽ ദ്യോധർ പറഞ്ഞു. ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ സംഘടനാ ഘടന ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ പാർട്ടി ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കർണാടകയിൽ 28-ൽ 26സീറ്റും തെലങ്കനായിൽ 17-ൽ നാല് സീറ്റുകളും നേടാനായ ബിജെപിക്ക് തമിഴ്നാട്, കേരള, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളിൽ ബൂത്ത് തലങ്ങളിൽ പ്രചാരകരെ നിയമിക്കും. ഒരോ സംസ്ഥാനങ്ങളിലും ഉയർത്തിക്കാട്ടേണ്ട വിഷയങ്ങൾ ആർഎസ്എസുമായി ചേർന്ന് തീരുമാനിക്കും. ആദ്യം പാർട്ടിയെ ശക്തിപ്പെടുത്തും പിന്നീടാകും സഖ്യങ്ങൾ ശക്തിപ്പെടുത്തുകയെന്നും സുനിൽ ദ്യോധർ വ്യക്തമാക്കി. മുന്നോട്ട് വഴികൾ കണ്ടെത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലും യോഗം ചേരുന്നുണ്ട്. ആദ്യ യോഗം നിശ്ചയിച്ചത് കേരളത്തിലാണ്. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റി യോഗം ഇതിന്റെ ഭാഗമാണ്. ശബരിമല വിഷയത്തിൽ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ വോട്ടുകൾ ബിജെപിയിലേക്ക് എങ്ങനെ കൊണ്ടുവരും എന്നത് ചർച്ച ചെയ്യും. ശബരിമല വിഷയത്തോടെ കേരളത്തിൽ ബിജെപി ഒരു മാറ്റത്തിന്റെ പാതയിലായിരുന്നു. എന്നി നിർഭാഗവ്യവശാൽ സിപിഎം വിരുദ്ധ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകിയെന്നും സുനിൽ ദ്യോധർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുനിൽ ദ്യോധർ ഇക്കാര്യങ്ങൾ പറഞ്ഞത്. 2014-ൽ 282 ഉം 2019-ൽ 303 ഉം സീറ്റുകൾ ബിജെപിക്ക് ഒറ്റയ്ക്ക് നേടനായിരുന്നു. 2014-ൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന പശ്ചിമ ബംഗാൾ ഒഡീഷ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അവർക്ക് ഇത്തവണ ഈ സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ബംഗാളിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ ലഭിച്ചത് 18 സീറ്റുകളാണ്. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ഒഡീഷയിൽ എട്ട് സീറ്റുകളും ബിജെപിക്ക് നേടാനായി. Content Highlights:BJP's next target-mission 333 in 2024 -focus on south
from mathrubhumi.latestnews.rssfeed http://bit.ly/2YPsteI
via
IFTTT
No comments:
Post a Comment