ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മൂന്ന് എം.എല്‍.എമാരടക്കം അമ്പതോളം തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ തൃണമുല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയി ഉള്‍പ്പെടെയുള്ളവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നിരുന്ന സുഭ്രാംഗ്ഷുവിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബിഷ്ണുപൂര്‍ എം.എല്‍.എ തുഷാര്‍കാന്തി ഭട്ടാചാര്യ, നവോപോര എം.എല്‍.എ സുനില്‍ സിംഗ്, ബാരക്ക്പൂര്‍ എം.എല്‍.എ ശില്‍ഭദ്ര ദത്ത എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മറ്റ് എം.എല്‍.എമാര്‍. സി.പി.എമ്മിന്റെ എം.എല്‍.എ ദേബേന്ദ്രനാഥ് റോയിയും ബി.ജെ.പിയില്‍ ചേര്‍ന്നു. പുതിയതായി പാര്‍ട്ടിയിലേക്ക് എത്തിയവര്‍ക്ക് ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വീകരണം നല്‍കി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗീയയുടെ നേതൃത്വത്തിലാണ് തൃണമുല്‍ വിട്ടവര്‍ക്ക് ബി.ജെ.പി ആസ്ഥാനത്ത് സ്വീകരണം നല്‍കിയത്.
Ruby Chatterjee, TMC councillor from Garifa (West Bengal), ward no 6 says, "20 councillors are here in Delhi. We are not upset with Mamata ji but the recent victory of BJP in Bengal has influenced us to join the party. People are liking BJP as they are working for them." pic.twitter.com/qpYCCmS4HF— ANI (@ANI) May 28, 2019
എം.എല്‍.എമാര്‍ക്ക് പുറമെ പാര്‍ട്ടി വിട്ടവരെല്ലാം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരാണ്. ഹാലിസഹര്‍, കഞ്ചരപാറ, നൈഹാതി മുനിസിപ്പില്‍ കൗണ്‍സിലുകളിലെ കൗണ്‍സിലര്‍മാരാണ് തൃണമുല്‍ വിട്ടത്. കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മുന്ന് മുനിസിപ്പാലിറ്റികളിലും തൃണമുല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് 18 സീറ്റ് ലഭിച്ചതോടെയാണ് ബി.ജെ.പി വീണ്ടും കുതിരക്കച്ചവടം തുടങ്ങിയിരിക്കുന്നത്.
ഇന്നലെയാണ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തൃണമുല്‍ സംഘം ഡല്‍ഹിയില്‍ എത്തിയത്. മമതാ ബാനര്‍ജിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ബി.ജെ.പിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും പാര്‍ട്ടി വിട്ട ഒരു കൗണ്‍സിലര്‍ എ.എന്‍.ഐയോട് പറഞ്ഞു.
from mangalam.com http://bit.ly/2HZA9UW
via IFTTT
No comments:
Post a Comment