കോണ്‍ഗ്രസിന് വോട്ട് ചെയ്തു; പ്രകോപിതനായ ബി.ജെ.പി നേതാവ് സഹോദരന് നേരെ വെടിയുതിർത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

കോണ്‍ഗ്രസിന് വോട്ട് ചെയ്തു; പ്രകോപിതനായ ബി.ജെ.പി നേതാവ് സഹോദരന് നേരെ വെടിയുതിർത്തു

ജജ്ജാർ: കോൺഗ്രസിന് വോട്ട് ചെയ്തതിന്റെ പേരിൽ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാണയിലെ ജജ്ജാറിൽ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധർമേന്ദർ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെവെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ കോൺഗ്രസ് പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോർട്ട്. ഹരിയാണയിലെ വോട്ടെടുപ്പിനെ തുടർന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തിൽ ബിജെപി-കോൺഗ്രസ് അനുഭാവികൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഒരേ കുടുംബത്തിൽപ്പെട്ടവർത്തന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടി. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദര പുത്രർ തമ്മിലും ഏറ്റുമുട്ടൽ നടന്നത്. വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച തന്നെ ധർമേന്ദറും രാജയും തമ്മിൽ വഴക്കുണ്ടായിരുന്നു. രാജയോടും കുടുംബത്തോടും ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ധർമേന്ദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ അത് വകവയ്ക്കാതെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായ ധർമന്ദർ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. രാജയുടെ വയറിനു കാലിനമാണ് വെടിയേറ്റത്. പരിക്കേറ്റ രാജയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്തതിട്ടുണ്ട്. സംഘർഷത്തിൽ രാജയുടെ അമ്മ ഫൂൽമതിക്കും പരിക്കേറ്റു. രാജയുടെ പരാതിയിൽ ധർമേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് ധർമേന്ദർ വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. Content Highlights:Haryana, BJP, shoots cousin for voting for Congress, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2E9Nedl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages