ബ്രിസ്റ്റൾ:പാകിസ്താനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ആറു വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. പാകിസ്താൻ മുന്നോട്ടുവെച്ച 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 31 പന്ത് ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. 93 പന്തിൽ 15 ഫോറും അഞ്ചു സിക്സും സഹിതം 128 റൺസ് അടിച്ച ബെയർസ്റ്റോവും 55 പന്തിൽ എട്ടു ഫോറും നാല് സിക്സുമടക്കം 76 റൺസ് നേടിയ ജേസൺ റോയിയുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ തന്നെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു. ബെയർസ്റ്റോവും റോയിയും ചേർന്ന് 159 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പിന്നാലെ ജോ റൂട്ടും ബെൻ സ്റ്റോക്ക്സും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. റൂട്ട് 36 പന്തിൽ 43 റൺസും സ്റ്റോക്ക്സ് 38 പന്തിൽ 37 റൺസും നേടി. പിന്നീട് മോയിൻ അലിയും ഇയാൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. മോയിൻ അലി 36 പന്തിൽ 46 റൺസുമായും മോർഗൻ 12 പന്തിൽ 17 റൺസോടേയും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റുചെയ്ത പാകിസ്താൻസെഞ്ചുറി നേടിയ ഓപ്പണർ ഇമാമുൽ ഹഖിന്റെ മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. 131 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതം 151 റൺസാണ് ഇമാമുൽ ഹഖ് അടിച്ചത്. ആസിഫ് അലി 43 പന്തിൽ 52 റൺസ് നേടി. ഹാരിസ് സൊഹൈൽ 41 റൺസ് അടിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 67 റൺസ് വഴങ്ങിയായിരുന്നു വോക്സിന്റെ പ്രകടനം. Content Highlights: England chase down their second biggest total with six wickets
from mathrubhumi.latestnews.rssfeed http://bit.ly/2VENYla
via
IFTTT
No comments:
Post a Comment