രേഖാ വിവാദം : ആദിത്യന് ജാമ്യം നിഷേധിച്ചു; രഹസ്യമൊഴി എടുക്കണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

രേഖാ വിവാദം : ആദിത്യന് ജാമ്യം നിഷേധിച്ചു; രഹസ്യമൊഴി എടുക്കണമെന്ന് പോലീസ്

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആദിത്യന് ജാമ്യം അനുവദിച്ചില്ല. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിക്കു ശേഷം ഇന്ന് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആദിത്യന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണ വിധേയനില്‍ നിന്നും രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്ന് കാണിച്ച് പോലീസ് അപേക്ഷ നല്‍കി. ഇതോടെ മൊഴിയെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

കേസ് യാതൊരു ആധാരവുമില്ലാത്തതാണെന്ന് ആദിത്യന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വ്യാജരേഖ ഉണ്ടാക്കുകയും അത് മറ്റൊരാള്‍ക്ക് അപകീര്‍ത്തികരമായി ഉപയോഗിക്കുകയും ചെയ്താല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇത് വ്യാജ രേഖയല്ലെന്നും മറ്റൊരാള്‍ക്ക് അപകീര്‍ത്തികരമായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ആവലാതിക്കാരന് അപകീര്‍ത്തിയുമായി യാതൊരു ബന്ധവുമില്ല. ആവലാതിക്കാരനെ കേസ് നടത്തിപ്പിന് ആരെങ്കിലും ചുമതലപ്പെടുത്തിയതായി പോലീസിന്റെ പക്കല്‍ കടലാസുമില്ല. ആര്‍ക്കെങ്കിലും അപകീര്‍ത്തി സംഭവിച്ചുവെന്ന് അദ്ദേഹം ആവലാതിക്കാരനെ കേസ് നല്‍കാന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തിയായി കത്തും നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് കേസ് നിലനില്‍ക്കുന്നതിനുള്ള മെരിറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിക്ക് ഈ കേസുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ആദിത്യനില്‍ നിന്ന് മറ്റു ചില വിവരങ്ങള്‍ കൂടി രഹസ്യമൊഴിയായി എടുക്കാനുണ്ടെന്ന് പോലീസ് അപേക്ഷ നല്‍കിയതോടെ ആ മൊഴി എടുക്കുന്നതിന് കോടതി അനുവാദം നല്‍കുകയായിരുന്നു.

മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ആദിത്യന്‍ പോലീസ് തന്നെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മജിസ്‌ട്രേറ്റിനോട് പരാതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദിത്യനെ വിശദമായി ആരോഗ്യപരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ആദി;യന് ഏറ്റ മര്‍ദ്ദനം സംബന്ധിച്ച് വിശദമായ മൊഴിയും എടുത്തിരുന്നു. തുടര്‍ന്ന് ഒരു ദിവസം കൂടി പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു.



from mangalam.com http://bit.ly/2JZjof8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages