ന്യൂഡൽഹി: വീണ്ടും മോദി സർക്കാർ അധികാരത്തിലേറുമ്പോൾ നില മെച്ചപ്പെടുത്താനാകാതെ കോൺഗ്രസ്. 2014-ൽ 44 സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇത്തവണ അമ്പത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. എൻ.ഡി.എ. സർക്കാരിനെ താഴെയിറക്കി മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ ഭരണം തിരിച്ചുപിടിക്കാമെന്ന് സ്വപ്നം കണ്ട കോൺഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത സീറ്റുനിലയാണ് ഇപ്പോൾ. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് ഇത്തവണയും പ്രതിപക്ഷ കക്ഷിയെന്ന പദവി ലഭിക്കാനിടയില്ല. ആകെയുള്ള 542 സീറ്റുകളിൽ ഏറ്റവും കുറഞ്ഞത് 54 സീറ്റുകളിലെങ്കിലും ജയിച്ചാൽ മാത്രമേ കോൺഗ്രസിന് പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. എന്നാൽ ഇതുവരെയുള്ള സൂചനകൾപ്രകാരം വെറും 50 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. ഇതിലാകട്ടെ പഞ്ചാബിലും കേരളത്തിലുമാണ് കോൺഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തിൽ 15 സീറ്റുകളിലും പഞ്ചാബിൽ എട്ടുസീറ്റുകളിലുമാണ് കോൺഗ്രസിന്റെ മുന്നേറ്റം. Content Highlights: loksabha election result 2019 congress gets majority only in kerala and punjab
from mathrubhumi.latestnews.rssfeed http://bit.ly/2QgqX2i
via
IFTTT
No comments:
Post a Comment