ന്യുഡല്‍ഹി: ബി.ജെ.പിയ്ക്ക് അത്യൂജ്വല വിജയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. 'ഇന്ത്യ വീണ്ടും വിജയിച്ചു'വെന്ന് ഫല സൂചന അറിഞ്ഞയുടന്‍ മോഡി ട്വീറ്റ് ചെയ്തു. 2014ല്‍ നേടിയ 282നെ അപേക്ഷിച്ച് ഇത്തവണ 194 സീറ്റുകളിലാണ് ബി.ജെ.പി ഇത്തവണ ഒറ്റയ്ക്ക് വിജയിച്ചത്.
'നാം ഒരുമിച്ച് വളരും, ഒരുമിച്ച് മുന്നേറും ഒരുമിച്ച് ശക്തവും സമഗ്രവുമായ ഇന്ത്യ കെട്ടിപ്പെടുക്കും. ഇന്ത്യ വീണ്ടും വിജയിച്ചു, വിജയ് ഭാരത്' എന്നായിരുന്നു മോഡി ട്വീറ്റ് ചെയ്തത്.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് 345 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം, കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 91 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
'ഇത് ഇന്ത്യയുടെ വിജയമാണ്. യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവയുടെ പ്രതീക്ഷയുടെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വികസനത്തിന്റെയും അദ്ദേഹത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെയും വിജയമാണ്. കോടിക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു വേണ്ടി മോഡിയെ താന്‍ അഭിനന്ദിക്കുന്നു- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു.
from mangalam.com http://bit.ly/2JA3B7a
via IFTTT
No comments:
Post a Comment