സുഹൃത്ത് മോഡിക്ക് അഭിനന്ദനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

സുഹൃത്ത് മോഡിക്ക് അഭിനന്ദനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിഭന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിന്ദിയിലാണ് നെതന്യാഹുവിന്റെ ട്വീറ്റ്. മോഡിക്ക് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തമാക്കണമെന്ന സന്ദേശവും നെതന്യാഹു ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്ര മോഡിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയില്‍ നിങ്ങളുടെ മികച്ച നേതൃപാടവത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാകാട്ടെ എന്നും നെതന്യാഹൂ കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ 344 സീറ്റുകള്‍ ഉറപ്പിച്ചു. കഴിഞ്ഞ തവണത്തെ 336 സീറ്റിനേക്കാള്‍ എന്‍.ഡി.എ നില മെച്ചപ്പെടുത്തി. ബി.ജെ.പി ഒറ്റയ്ക്ക് അധികാരം നേടുന്ന നിലയിലേക്ക് ഇത്തവണ സീറ്റ് നില വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കുമായി.



from mangalam.com http://bit.ly/2QloGTl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages