ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ നടപടി രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തിൽ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ കുറിച്ച് പുതിയൊരു ലേഖനം കൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാൽ ഇത്തവണ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവെന്നാണ് മോദിയെ ടൈം വിശേഷിപ്പിക്കുന്നത്. ദശാബ്ദങ്ങൾക്കിടയിൽ മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമർശമുള്ളത്. 2014ൽ മോദിക്ക് വേണ്ടി ക്യാംപെയിൻ നടത്തിയ മനോജ് ലാദ്വയാണ് പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ വെബ്സൈറ്റിൽ ചൊവ്വാഴ്ചയാണ് ലേഖനം വന്നിരിക്കുന്നത്. വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു. പിന്നോക്ക സമുദായത്തിൽ ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും മനോജ് ലാദ്വ വിലയിരുത്തുന്നു. മോദി ജനിച്ചത് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലാണ്. ഈ തിരഞ്ഞെടുപ്പിൽ മോദി ചെയ്തത് പോലെ കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യൻ സമ്മതിദായകരെ ഒന്നിപ്പിച്ചില്ല. സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദി ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു. ഈ മാസം ആദ്യം വന്ന മോദിയെ വിമർശിക്കുന്ന ലേഖനത്തിനുള്ള മറുപടി എന്ന നിലയിലാണ് ഇപ്പോഴത്തെ ലേഖനം വന്നിരിക്കുന്നത്. മാധ്യമപ്രവർത്തകൻ തസീർ സ്ലമ്മേദ് എഴുതിയ ആദ്യത്തെ ലേഖനത്തിൽ മോദിയെ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവാണ് വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കി ഉയർത്തിയിരുന്നു. തസീർ പാകിസ്താനിയാണെന്നും അതിനാലാണ് ഇത്തരത്തിൽ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി. content highlights:Time magazine, Narendra Modi,article,Divider in Chief, BJP
from mathrubhumi.latestnews.rssfeed http://bit.ly/2YYH73x
via
IFTTT
No comments:
Post a Comment