ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി അരുൺ ജെയ്റ്റിലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. എന്നാൽ അതിൽ നിന്ന് കുറേയൊക്കെ അതിജീവിക്കാൻ ഡോക്ടർമാർ സഹായിച്ചു. അതിനാൽ പുതിയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാൻ അതിലൂടെ എനിക്ക് കഴിയും. ബിജെപിയും എൻഡിഎയും അങ്ങയുടെ കീഴിൽ തിളക്കമാർന്ന വിജയം കൈരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാൻ എന്നെ പുതിയ സർക്കാരിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. Content Highlights: Arun jaitley, modi cabinet
from mathrubhumi.latestnews.rssfeed http://bit.ly/2EDS4iY
via
IFTTT
No comments:
Post a Comment