ന്യൂഡൽഹി: വിദേശയാത്രയ്ക്ക് അനുമതിക്കായി കോടതിയിൽ കെട്ടിവെച്ച രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന കാർത്തി ചിദംബരം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻഫോഴ്സ് ഡയറക്ടറേറ്റിന്റേയും സിബിഐയുടേയും അന്വേഷണങ്ങൾ നേരിടുകയാണ് കാർത്തി ചിദംബരവും പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരവും. ഈ വർഷാദ്യം വിദേശയാത്ര നടത്താൻ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കാർത്തി ചിദംബരത്തിന് 10 കോടി രൂപയുടെ ജാമ്യത്തിൽ കോടതി അനുമതി നൽകി. പിന്നീട് മെയ് മാസം ആദ്യം യുഎസ് യാത്രാനുമതിക്കായി 10 കോടി രൂപ കൂടി കെട്ടിവെയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. താൻ ആദ്യം കെട്ടി വെച്ച തുക വായ്പയെടുത്തതാണെന്നും അത് തിരിച്ചടയ്ക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ 10 കോടി രൂപ മടക്കി നൽകണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം വീണ്ടും കോടതിയെ സമീപിച്ചു. ആദ്യം കെട്ടി വെച്ച തുക മടക്കി നൽകാമെന്നും പകരം കെട്ടിവെയ്ക്കേണ്ട തുക 20 കോടി രൂപയാക്കി വർധിപ്പിക്കുമെന്നും കോടതി കാർത്തി ചിദംബരത്തെ അറിയിച്ചു. തൽക്കാലം സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്നും കോടതി കാർത്തി ചിദംബരത്തോട് പറഞ്ഞു. 3500 കോടി രൂപയുടെ എയർസെൽ മാക്സിസ് കരാറിലും 305 കോടി രൂപയുടെ ഐഎൻഎക്സ് മീഡിയ കേസിലും അന്വേഷണം നേരിടുകയാണ് കാർത്തിചിദംബരവുംപിതാവ് പി. ചിദംബരവും. കാർത്തി ചിദംബരത്തെ വിദേശത്തേക്ക് പോകാൻ അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. Content Highlights: SC junks Karti's plea seeking refund of Rs 10-crore deposit
from mathrubhumi.latestnews.rssfeed http://bit.ly/2WtxtZ6
via
IFTTT
No comments:
Post a Comment