വിക്കിലീക്‌സിന് വിവരം നല്‍കിയ ചെല്‍സി മാനിങ് ജയില്‍ മോചിതയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

വിക്കിലീക്‌സിന് വിവരം നല്‍കിയ ചെല്‍സി മാനിങ് ജയില്‍ മോചിതയായി

വാഷിങ്ടൺ: വിക്കിലീക്സിന് അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയയു.എസ് ഡിഫൻസ് അനലിസ്റ്റ് ചെൽസി മാനിങ് ജയിൽ മോചിതയായി. വിക്കിലീക്സ് സംഭവം പരിഗണിക്കുന്ന ജൂറിക്ക് മുന്നിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാത്തതിനാലാണ് അവർക്ക് 62 ദിവസത്തെ തടവ് വിധിച്ചത്. വിവരങ്ങൾ നൽകുന്നതു വരെ ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി അന്ന് പറഞ്ഞിരുന്നു. 2010 ലാണ് അമേരിക്കൻ സൈനിക രഹസ്യ രേഖകൾ ചോർത്തിയ സംഭവം പുറം ലോകമറിയുന്നത്. ജൂലിയൻ അസാഞ്ജിന്റെ നേതൃത്വത്തിലുള്ള വിക്കിലീക്സ് വെബ് സൈറ്റ് വഴി അമേരിക്കൻ സൈന്യം ശേഖരിച്ച രേഖകൾ പുറത്തു വിട്ടത് ലോകത്തെ ഞെട്ടിച്ചു. അന്ന് അമേരിക്കൻ സൈന്യത്തിലെ അനലിസ്റ്റായിരുന്ന ബ്രാഡ്ലി മാനിങാണ് രേഖകൾ ചോർത്തിയതെന്ന് കണ്ടെത്തി. വിചാരണക്ക് ശേഷം 35 വർഷമാണ് മാനിങിനെ തടവിന് ശിക്ഷിച്ചത്. തടവിനിടെ മാനിങ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി ചെൽസി മാനിങ് എന്ന പേര് സ്വീകരിച്ചു. ഏഴ് വർഷത്തെ തടവിന് ശേഷം ബരാക് ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പ് അവരെ മോചിപ്പിച്ചു. എന്നാൽ കേസ് പരിഗണിക്കുന്ന ജൂറി വീണ്ടും വിക്കിലീക്സ് വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതം അറിയിച്ചു. അറിയെവുന്ന വിവരങ്ങൾ നേരത്തേ നൽകിയതാണെന്നും വ്യക്തമാക്കി. ഇതേത്തുടർന്നാണ് കോടതി 62 ദിവസത്തെ തടവിന് ഉത്തരവിട്ടത്. കാലാവധി അവസാനിച്ചതിനേത്തുടർന്നാണ് ഇപ്പോൾ മോചിതയായത്. ഈമാസം 16 വീണ്ടും മറ്റൊരു ജൂറിക്ക് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്. നേരത്തേ ജയിലിൽ കഴിയുമ്പോൾ ഏകാന്തതടവുൾപ്പെടെയുള്ള ശിക്ഷാവിധികൾക്കെതിരെ അവർ സമരം ചെയ്തിരുന്നു. Content highlights: Wikileaks fame Chelsea Manning released from jail


from mathrubhumi.latestnews.rssfeed http://bit.ly/2VVMC4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages