ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ആഴ്സണൽ-ചെൽസി ഫൈനൽ. രണ്ടാം പാദത്തിൽ വലൻസിയയെ 4-2ന് പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പാദത്തിൽ ആഴ്സണൽ 3-1ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി7-3നായിരുന്നു ആഴ്സണലിന്റെ വിജയം. ആഴ്സണലിനായി പിയറി എമെറിക് ഒബമയാങ് ഹാട്രിക് ഗോൾ നേടി. ഒരു ഗോൾ അലക്സാന്ദ്രെ ലാസെറ്റ നേടി. വലൻസിയക്കായി രണ്ടു തവണ കെവിൻ ഗമെയ്റോ ലക്ഷ്യം കണ്ടു. രണ്ടാം പാദ സെമിയിൽ ഐൻട്രാക്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ചെൽസി ഫൈനലിലെത്തിയത്. ഇരുടീമുകളും 1-1ന് സമനില ആയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് 4-3ന് ചെൽസി വിജയിച്ചു. നേരത്ത ആദ്യ പാദ സെമിയിലും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. മെയ് 29-നാണ് ഫൈനൽ. Content Highlights: Europa League Football Final Chelsea vs Arsenal
from mathrubhumi.latestnews.rssfeed http://bit.ly/2HbB8C4
via
IFTTT
No comments:
Post a Comment