വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട്ആളുകൾ രംഗത്ത്. യുഎസ് പാർലമെന്റ് അധോസഭയായ യുഎസ് കോൺഗ്രസ് അംഗങ്ങളോട് ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിൽ ഒരു കോടി ആളുകൾ ഒപ്പിട്ടു. പ്രതിപക്ഷമായ ഡമോക്രറ്റുകളും ട്രംപിനെതിരായ പ്രചാരണത്തിൽ പങ്കുചേരുന്നുണ്ട്. ഇംപീച്ച് ചെയ്യാൻ തക്ക ഗുരുതരമായ കുറ്റങ്ങൾ ഡൊണാൾഡ് ട്രംപ് ചെയ്തോ എന്ന് കണ്ടെത്താൻ പാർലമെന്റ് ഒരു ജുഡീഷ്യൽ കമ്മറ്റിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം തലപൊക്കിയിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിനെതിരെ ഒരുവിഭാഗം ഡെമോക്രറ്റ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. യുഎസ് പാർലമെന്റ് സ്പീക്കർ നാൻസി പെലോസിയാ് ഇതിൽ പ്രമുഖ. ഇംപീച്ച് ചെയ്യാനാവശ്യപ്പെടുന്ന നീക്കം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനെ ഉപകരിക്കുവെന്ന് അവർ പറയുന്നു. വരാൻ പോകുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. Content Highlights:10 Million Signatures Urging Trump Impeachment Delivered to Congress
from mathrubhumi.latestnews.rssfeed http://bit.ly/2Lwapod
via
IFTTT
No comments:
Post a Comment