തിരുനെൽവേലി: പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ (75) അന്തരിച്ചു. തിരുനെൽവേലിയിൽ വെച്ച് വെള്ളിയാഴ്ചപുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി സാഹിത്യ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1944 സെപ്റ്റംബർ 26 ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മുഹമ്മദ് മീരാൻ ജനിച്ചത്. മലയാളത്തിൽ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇദ്ദേഹത്തിന്റെ കടലോരഗ്രാമത്തിൻ കതൈ എന്ന രചന ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചായ്വു നാർക്കാലി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുറൈമുഖം, കൂനൻതോപ്പ്,അൻപുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികൾ. Content Highlights:veteran Tamil writer Thoppil Muhammad Meeran Passed away
from mathrubhumi.latestnews.rssfeed http://bit.ly/2VWAMaW
via
IFTTT
No comments:
Post a Comment