പീഡനക്കേസിലെ പ്രതിയായ ബി.എസ്.പി. സ്ഥാനാര്‍ഥി മുങ്ങി; എല്ലാം ബി.ജെ.പി.യുടെ ഗൂഢാലോചനയെന്ന് മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പീഡനക്കേസിലെ പ്രതിയായ ബി.എസ്.പി. സ്ഥാനാര്‍ഥി മുങ്ങി; എല്ലാം ബി.ജെ.പി.യുടെ ഗൂഢാലോചനയെന്ന് മായാവതി

ലഖ്നൗ: പീഡനക്കേസിലെ പ്രതിയായ ഉത്തർപ്രദേശിലെ ഗോസി ലോക്സഭ മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയെ കാണ്മാനില്ല. കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബി.എസ്.പി. സ്ഥാനാർഥിയായ അതുൽ റായ് മണ്ഡലത്തിൽനിന്ന് അപ്രത്യക്ഷനായത്. അതേസമയം, സ്ഥാനാർഥിയില്ലെങ്കിലും ബി.എസ്.പി-എസ്.പി. പ്രവർത്തകർ അതുൽ റായിക്ക് വേണ്ടി വോട്ടുപിടിക്കാൻ മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. ബി.എസ്.പി. സ്ഥാനാർഥിയായ അതുൽ റായ്ക്കെതിരെ മെയ് ഒന്നിനാണ് വാരണാസി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കോളേജ് വിദ്യാർഥിനിയാണ് ബി.എസ്.പി. നേതാവിനെതിരേ പരാതി നൽകിയത്. എന്നാൽ അതുൽ റായ്ക്കെതിരായ കേസ് ബി.ജെ.പി.യുടെ ഗൂഢാലോചനയാണെന്നാണ് ബി.എസ്.പി.യുടെ ആരോപണം. അറസ്റ്റ് ഭയന്ന് അതുൽ റായ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പിൻവാങ്ങിയെങ്കിലും ബി.എസ്.പി. നേതാവ് മായാവതിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അദ്ദേഹത്തിന് വേണ്ടി വോട്ടഭ്യർഥിച്ചിരുന്നു. ബി.ജെ.പി. ഗൂഢാലോചനയുടെ ഇരയാണ് അതുൽ റായ് എന്നും അദ്ദേഹത്തെ വിജയിപ്പിച്ച് ഇത്തരം ഗൂഢാലോചനകൾ പരാജയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഗോസിയിലെ റാലിയിൽ മായാവതി പറഞ്ഞു. സ്ഥാനാർഥിക്കെതിരായ ആക്ഷേപങ്ങൾ ശക്തമാണെങ്കിലും ബി.എസ്.പി. പ്രവർത്തകരും പ്രചാരണത്തിൽ സജീവമാണ്. അതേസമയം, അറസ്റ്റ് ഒഴിവാക്കാനായി അതുൽ റായ് മലേഷ്യയിലേക്ക് കടന്നതായാണ് വിവരം. ഇതിനെതുടർന്ന് ബി.എസ്.പി. നേതാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. കേസിൽ മെയ് 23 വരെ അറസ്റ്റ് ഒഴിവാക്കാൻ അതുൽ റായിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് മെയ് 17-ലേക്ക് മാറ്റിവെച്ചിരുന്നു. ഇതോടെയാണ് അതുൽറായ് വിദേശത്തേക്ക് കടന്നത്. മെയ് 19-നാണ് ഗോസി ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പ്. Content Highlights:rape case accused bsp candidate missing from election campaign in ghosi loksabha constituency


from mathrubhumi.latestnews.rssfeed http://bit.ly/2W5NUdM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages