ആക്രമണം ‘പ്രതികാരം വീട്ടല്‍’: മമത സ്വന്തം നിഴലിനെപ്പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആക്രമണം ‘പ്രതികാരം വീട്ടല്‍’: മമത സ്വന്തം നിഴലിനെപ്പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം നിഴലിനെപ്പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചോര്‍ത്ത് അവര്‍ ഭയപ്പെടുകയാണ്. സ്വന്തം നിഴലിനെ പോലും അവര്‍ ഭയക്കുന്നു എന്നായിരുന്നു ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി ആഞ്ഞടിച്ചത്. ബിജെപിയോട് മമത പ്രതികാരം ചെയ്യുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയ്ക്കിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് മമതയ്‌ക്കെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്. ബംഗാളിലെ ഹസ്‌നബാദിലും ഡയമണ്ട് ഹാര്‍ബറിലുമായി രണ്ട് റാലികളിലാണ് മോഡി പങ്കെടുക്കുന്നത്.

മമത ബിജെപിക്കെതിരെ പ്രതികാരം വീട്ടുമെന്ന് രണ്ടു ദിവസം മുമ്പ് പരസ്യമായി പറഞ്ഞിരുന്നു. 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രതികാരം വീട്ടുകയായിരുന്നു. പ്രതികാരം വീട്ടലാണ് അമിത് ഷായുടെ റാലിക്കു നേരെ ബംഗാളില്‍ നടന്ന അക്രമണമെന്നും ബംഗാളിലെ റാലിയില്‍ മോഡി തുറന്നടിച്ചു.

കൊല്‍ക്കത്തയില്‍ റാലി നടത്തുന്നതിനിടെ അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു തുടക്കം. തുടര്‍ന്ന് ബിജെപി-തൃണമുല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. ബംഗാളില്‍ ജനാധിപത്യം അപകടത്തിലായെന്ന് അമിത് ഷാ പ്രതികരിച്ചപ്പോള്‍, പുറത്തുനിന്ന് ആളെയിറക്കി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജിയും ആരോപിച്ചു. ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളാണ് 19 നു നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്.



from mangalam.com http://bit.ly/30hz2bD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages