ന്യൂഡൽഹി: പത്താംക്ലാസ് പരീക്ഷയിൽ സമൂലമായ മാറ്റങ്ങൾ വരുത്താനുള്ള നീക്കവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ച് വിവരണാത്മക ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് സി.ബി.എസ്.ഇ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വിദ്യാർഥികൾ പാഠഭാഗം ഗ്രഹിക്കാതെ മനഃപാഠമാക്കുന്ന രീതി കുറയ്ക്കാനും ഒപ്പം ക്രിയാത്മക എഴുത്തുരീതി കൂട്ടാനുമാകുമെന്ന് ബോർഡ് കണക്കുകൂട്ടുന്നു. പുതിയ മാറ്റങ്ങൾ വരുന്നതോടെ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ഓരോ ചോദ്യത്തിന്റെയും മാർക്ക് കൂട്ടുകയും ചെയ്യും. ഇതോടെ വിദ്യാർഥികൾക്ക് വിവരണാത്മക രീതിയിൽ കൂടുതൽ ഉത്തരങ്ങളെഴുതേണ്ടതായും വരും. പരീക്ഷകളുമായി ബന്ധപ്പെട്ട് സ്ഥിരമായുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനത്തിനു പിന്നിലുമെന്ന് ബോർഡ് അധികൃതർ പറയുന്നു. മാറ്റങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനങ്ങളാകുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് പരിശീലിക്കാൻ മാതൃകാ ചോദ്യപ്പേപ്പറുകൾ പുറത്തിറക്കുമെന്നും ബോർഡ് വ്യക്തമാക്കി. ചോദ്യപ്പേപ്പറിൽ വരുന്ന പുതിയ പരിഷ്കരണത്തേക്കുറിച്ച് വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറയുന്നു. Content Highlights: CBSE to reduce number of questions in class 10 examination, CBSE, CBSE 10th Examination, CBSE Results
from mathrubhumi.latestnews.rssfeed http://bit.ly/2WJzygk
via
IFTTT
No comments:
Post a Comment