തിരുവനന്തപുരം: കെ എം മാണിയുടെ മരണത്തോടെ തര്‍ക്കത്തിലും ഉടക്കിലും പെട്ടിരിക്കുന്ന കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തില്‍ ഇടപെട്ട് കോടതിയും. കെ.എം. മാണി അനുസ്മരണ ചടങ്ങിനിടയില്‍ ചെയര്‍മാനെ പ്രഖ്യാപിക്കരുതെന്ന് തിരുവനന്തപുരം ജില്ലാകോടതി ഉത്തരവിട്ടു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ അനുസ്മരണം മാത്രം മതിയെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചെയര്‍മാന്‍, നിയമസഭാ അദ്ധ്യക്ഷന്‍ പദവികള്‍ സംബന്ധിച്ച കാര്യത്തില്‍ പി.ജെ. ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കത്തില്‍ അനുനയ നീക്കങ്ങള്‍ നടക്കവേയാണ് കോടതി ഉത്തരവ്. മാണി അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തീരുമാനിക്കാന്‍ നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പാര്‍ട്ടിയിലെ വൈസ് ചെയര്‍മാനാണ് ജോസ് കെ മാണി. പിജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും. പാര്‍ട്ടിയില്‍ കെ എം മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പദവികളാണ് ജോസഫ് ആവശ്യപ്പെടുന്നത്.
മാണി വിഭാഗത്തില്‍ പെട്ടവര്‍ രണ്ടു പദവിയും തങ്ങളുടെ ഗ്രൂപ്പ് തന്നെ കൈകാര്യം ചെയ്യണമെന്ന നിലപാടിലുമാണ്. ജോസ് കെ മാണിയെ ചെയര്‍മാനും സിഎഫ് തോമസിനെ നിയമസഭാ കക്ഷി നേതാവുമാക്കാനുമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. ഇക്കാര്യം ഉന്നയിച്ച് 10 ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയെയും സി എഫ് തോമസിനെയും കണ്ടിരുന്നെങ്കിലും സിഎഫ് തോമസ് വഴങ്ങിയിരുന്നില്ല.
ഇതേ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്താല്‍ നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനം പിജെ ജോസഫിന് വിട്ടുകൊടുത്ത് പകരം സിഎഫ് തോമസിന് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ മാണിക്ക് ചെയര്‍മാന്‍ സ്ഥാനവും എന്ന രീതിയില്‍ ഒരു ഫോര്‍മുലയും ജോസ് വിഭാഗം മുമ്പോട്ടു വെച്ചിരുന്നു. ഒരു തര്‍ക്ക പരിഹാരം എന്ന നിലയില്‍ പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയോഗിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2vXXQr7
via IFTTT
No comments:
Post a Comment