മരിക്കണോ വേണ്ടയോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ വോട്ടിനിട്ടു; മരിക്കണമെന്ന് ഭൂരിപക്ഷം, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

മരിക്കണോ വേണ്ടയോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ വോട്ടിനിട്ടു; മരിക്കണമെന്ന് ഭൂരിപക്ഷം, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഇന്‍സ്റ്റഗ്രാമില്‍ വോട്ടെടുപ്പ് നടത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഞാന്‍ മരിക്കണോ വേണ്ടയൊ എന്നായിരുന്നു പെണ്‍കുട്ടി ചോദിച്ചത്. പ്രതികരിച്ചവരില്‍ 69 % പേരും മരിക്കണം എന്ന മറുപടിയും നല്‍കി. കുട്ടിയെ സ്വയം മരിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനും എം.പിയുമായ രാംകര്‍പാല്‍ രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവം നടന്നത് മലേഷ്യയിലാണ്.

അവളെ മരണത്തിലേക്ക് തള്ളിയിടുകയായിരുന്നില്ല, ജീവിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു വേണ്ടതെന്ന് രാംകര്‍പാല്‍ പറഞ്ഞു. മലേഷ്യന്‍ നിയമപ്രകാരം ആത്മഹത്യ ചെയ്യുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകാരമാണ്.

ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്നതിനായി 'സെന്‍സിറ്റീവ് സ്‌ക്രീന്‍' എന്ന ഒരു ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം, ഇത്തരം സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ടിംഗ് ടൂളുകളും എമര്‍ജെന്‍സി നമ്പറുകളും ഉപയോഗിക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്തു



from mangalam.com http://bit.ly/2Q4IYAo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages