ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ല: പിതാവിനെതിരെ മകളുടെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ല: പിതാവിനെതിരെ മകളുടെ പരാതി

ചെന്നൈ: തനിക്ക് ഇഷ്ടപ്പെട്ട ഡിഗ്രി കോഴ്‌സ് പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അവശ്യപ്പെട്ടും ചെന്നൈ സ്വദേശിയായ 17 കാരി പോലീസിനെ സമീപിച്ചു. തനിക്ക് ജേര്‍ണലിസം അല്ലെങ്കില്‍ നിയമം ആണ് പഠിക്കാന്‍ ഇഷ്ടമെങ്കില്‍ പിതാവിന് താന്‍ ബിഎസ്‌സി കെമിസ്ട്രിയില്‍ ബിരുദം എടുക്കണമെന്നാണ് ആഗ്രഹം. അതിനായി തനിക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും കെമിസ്ട്രിയില്‍ ബിരുദം ചെയ്യുന്നതിനായി തന്നെ നിര്‍ബന്ധിക്കുകയാണെന്നും കാണിച്ചാണ് പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കിയത്.

കോളേജില്‍ അപേക്ഷിക്കാന്‍ ആവശ്യമായ മാര്‍ക്ക് ഷീറ്റുകളും ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പിടിച്ചുവച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പെണ്‍കുട്ടി ചൈല്‍ഡ് നമ്പറിലേയ്ക്ക് (1098) വിളിച്ച് സഹായം ചോദിച്ചു. പെണ്‍കുട്ടി പോലീസിന്റെ സഹായം തേടി. പത്താം ക്ലാസ് പരീക്ഷയില്‍ തന്റെ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ വീട്ടില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അടക്കമുള്ള സംഘര്‍ഷങ്ങള്‍ കാരണം 12ാം ക്ലാസില്‍ 65 ശതമാനം മാര്‍ക്കിലേയ്ക്ക് ചുരുങ്ങി.

പ്ലസ്ടുവിലെ പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസമാണ് പിതാവിനോട് തന്റെ ആഗ്രഹം പറഞ്ഞത്. എന്നാല്‍ തന്റെ ആഗ്രഹത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയായിരുന്നു. സയന്‍സ് വിഷയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു പിതാവിന്റെ വാദം. തുടര്‍ന്ന് തന്റെ സര്‍ട്ടിഫിക്കറ്റുകളുമെടുത്ത് അദ്ദേഹം വീട് വിട്ടിറങ്ങി. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

അമ്മയ്ക്ക് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ല. സാമ്പത്തികമായി പിന്തുണയില്ലാത്തതുകൊണ്ടും അപ്ലിക്കേഷനുകള്‍ അയക്കാനും താന്‍ ബുദ്ധിമുട്ടുകയാണ്. മിക്ക സുഹൃത്തുക്കളും അപ്ലിക്കേഷനുകള്‍ അയച്ച് കഴിഞ്ഞതായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാമെന്ന് പിതാവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.



from mangalam.com http://bit.ly/2vZ7kCD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages