ആറാംഘട്ടത്തില്‍ തന്നെ ബിജെപി കേവലഭൂരിപക്ഷം കടന്നെന്ന് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആറാംഘട്ടത്തില്‍ തന്നെ ബിജെപി കേവലഭൂരിപക്ഷം കടന്നെന്ന് അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളിൽ വിജയമുറപ്പിച്ചെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടൻ പ്രതിപക്ഷ പാർട്ടികൾ വിളിച്ച് ചേർത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവർക്ക് ഇനി യോഗം ചേർന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാൻ. എനിക്ക് ജനങ്ങളുടെ പ്രതികരണങ്ങൾ അറിയാം. അഞ്ചും ആറും ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന് ഞങ്ങൾക്ക് പൂർണആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകൾ കടക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർരൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യങ്ങൾ രൂപീകരിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ ശ്രമത്തേയും അദ്ദേഹം പരിഹസിച്ചു. അതൊന്നും ബിജെപിയുടെ സീറ്റ് നേട്ടങ്ങളെ ബാധിക്കില്ലെന്നും അവരെല്ലാം താഴെപോകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:BJP has crossed majority mark after sixth phase of polls: Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2VCL4Ob
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages