ലണ്ടന്‍ : ഏകദിന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ലോകകപ്പില്‍ മത്സരിക്കാന്‍ എത്തുന്ന 10 ടീമുകള്‍ക്കൊപ്പവും അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ടീമിന്റെ കൂടെ സ്ഥിരമായി ഉണ്ടാകുമെന്ന് ഐ.സി.സി വ്യക്തമാക്കി.
സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥന്‍ ടീമിനൊപ്പം ഉണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കും. കൂടാതെ വേദികളിലേക്ക് താരങ്ങളോള്‍ടൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്ന് ഐസിസി അറിയിച്ചു. ആദ്യമായാണ് ഐ സി സി ഇങ്ങനെയൊരു ക്രമീകരണം മത്സരത്തിലുടന്നീളം ഏര്‍പ്പെടുത്തുന്നത്. മുന്‍പ് മത്സരം നടക്കുന്ന വേദികളില്‍ മാത്രമായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതിയുടെ പ്രധിനിധി നിരീക്ഷിച്ചിരുന്നത്.
ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. വാതുവെപ്പ് മാഫിയയുടെ പ്രതിനിധികള്‍ താരങ്ങളെ സമീപിക്കാതിരിക്കാനാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ക്രിക്കറ്റ് കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. മെയ് 24 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. മെയ് 24 നു തുടങ്ങുന്ന സന്നാഹ മത്സരങ്ങളോടെയാണ് ലോകകപ്പ് ആവേശം കൊട്ടിക്കയറുക.
from mangalam.com http://bit.ly/2LXDNEf
via IFTTT
No comments:
Post a Comment