കൊൽക്കത്തയെ തകര്‍ത്ത് ഒന്നാമതായി മുംബൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

കൊൽക്കത്തയെ തകര്‍ത്ത് ഒന്നാമതായി മുംബൈ

മുംബൈ: ഐ.പി.എല്ലിൽരണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പതുവിക്കറ്റിന് തോൽപ്പിച്ച് മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതായി. സ്കോർ: കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഒാവറിൽ ഏഴുവിക്കറ്റിന് 133, മുംബൈ ഇന്ത്യൻസ് 16.1 ഒാവറിൽ ഒരുവിക്കറ്റിന് 134. ടോസ് നേടിയ മുംബൈ ഫീൽഡിങ് തിരഞ്ഞെടുത്തു. കൊൽക്കത്തയുടെ ക്രിസ് ലിൻ (29 പന്തിൽ 41), റോബിൻ ഉത്തപ്പ (47 പന്തിൽ 40), നിതിഷ് റാണ (13 പന്തിൽ 26) എന്നിവരേ രണ്ടക്കം കടന്നുള്ളൂ. മറുപടിയായി ഒാപ്പണർമാരായ ക്വിൻറൺ ഡി കോക്ക് (23 പന്തിൽ 30), രോഹിത് ശർമ (48 പന്തിൽ 55), സൂര്യകുമാർ യാദവ് (27 പന്തിൽ 46) എന്നിവർ തിളങ്ങിയതോടെ മുംബൈക്ക് ഒരുഘട്ടത്തിലും ജയത്തേക്കുറിച്ച് ആശങ്കയുണ്ടായില്ല. ഹാർദിക് പാണ്ഡ്യ- ക്രുണാൽ പാണ്ഡ്യ സഹോദര സഖ്യമാണ് കൊൽക്കത്തയെ തകർത്തത്. ഹാർദിക് കളിയിലെ താരമായി. Content Highlights:ipl 2019, mumbai indians


from mathrubhumi.latestnews.rssfeed http://bit.ly/2WpPeoT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages