പുണ്യ റംസാനെത്തി, ഇനി വ്രതശുദ്ധിയുടെ നാളുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

പുണ്യ റംസാനെത്തി, ഇനി വ്രതശുദ്ധിയുടെ നാളുകള്‍

തിരുവനന്തപുരം: വിശ്വാസികൾക്ക് ആഹ്ലാദമായി പുണ്യ റംസാൻ പിറന്നു. റംസാൻ വ്രതത്തിന്റെ വിശുദ്ധമാസാചരണം തിങ്കളാഴ്ച ആരംഭിച്ചു. ഇനി ആത്മസംസ്കരണത്തിനുള്ള നാളുകൾ. വിശുദ്ധി കൈവരിക്കാനുള്ള പ്രാർഥനാ സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും.ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിലും റംസാൻവ്രതം തുടങ്ങി. മാസപ്പിറവി കണാണത്തതിനാൽ ഒമാനിൽ ചൊവ്വാഴ്ചയാണ് റംസാൻ തുടങ്ങുക. കാപ്പാട് കടപ്പുറത്ത് മാസം കണ്ടതിനാൽ തിങ്കളാഴ്ച സംസ്ഥാനത്ത് റംസാൻ ഒന്നാണെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വിശുദ്ധികൈവരിക്കാനുള്ള പ്രാർഥനാ സുഗന്ധമുള്ള രാപകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽമാത്രം മനസ്സ് സമർപ്പിക്കുന്നവർക്കുള്ള മാസം. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും. സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്കും റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു. രാത്രിയിലെ തറാവീഹ് നമസ്കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും. Content Highlights:Ramsan month Started, Muslims holy month


from mathrubhumi.latestnews.rssfeed http://bit.ly/2J71fN5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages